
കൊച്ചി: മാസപ്പടിക്കേസിൽ ടി.വീണയുടെ എക്സാലോജിക് കമ്പനി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് റെയ്ഡുകൾക്ക് ശേഷം വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇ.ഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും അസാധാരണ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതിൽ അസാധാരണത്വമില്ലെന്നും ഏത് റെയ്ഡ് നടന്നാലും വാർത്താ കുറിപ്പ് ഇറക്കുന്നത് തങ്ങളുടെ രീതിയാണെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. വാർത്താ കുറിപ്പുകൾ പതിവായി ഇ.ഡിയുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കാറുണ്ട്. വീണ തന്റെ മകളായതിനാലാണ് അന്വേഷണമെന്നും പിണറായി പറഞ്ഞിരുന്നു. റെയ്ഡിന്റെ തുടർച്ചയായി അന്വേഷണം ഉൗർജിതമാക്കാനും വീണയെ വീണ്ടും വിളിച്ചുവരുത്താനുമാണ് ഇ.ഡിയുടെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |