SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

ചിന്തിച്ചാൽ ഉത്തരത്തിലെത്താൻ പ്രയാസമില്ലാത്ത രസതന്ത്രം

photo

ചോദ്യം വായിച്ച് അൽപ്പം ചിന്തിച്ചാൽ ഉത്തരം കണ്ടെത്താൻ പ്രയാസമില്ലാത്തതായിരുന്നു ഇന്നലെ നടന്ന എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷയിലെ ഓരോ ചോദ്യവും.ഓരോ അദ്ധ്യായത്തിന്റെയും ആശയങ്ങൾ ലഘുവായ രീതിയിലാണ് അവതരിപ്പിച്ചത്.

ചിന്തിച്ച് ഉത്തരമെഴുതുക എന്നതിലുപരി ചിന്തിച്ച് രസകരമായി ഉത്തരം കണ്ടെത്തുന്ന രീതി എന്നതായിരുന്നു രസതന്ത്രം ചോദ്യപേപ്പറിനെ വ്യത്യസ്തമാക്കിയത്.എ പ്ലസ് കാരെ ഒട്ടും നിരാശരാക്കുന്നതായിരുന്നില്ല ചോദ്യങ്ങൾ.സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ വ്യത്യസ്തമായ മാതൃകയിലായിരുന്നെങ്കിലും എല്ലാ വിഭാഗക്കാരെയും അവരുടെ നിലവാരമനുസരിച്ച് പരിഗണിച്ചിട്ടുണ്ട്.ചോദ്യങ്ങൾ കഠിനമല്ലെങ്കിലും ശരാശരി നിലവാരക്കാർക്ക് എ പ്ലസ് കരസ്ഥമാക്കാൻ അല്പം പ്രയാസമാണ്. ഒന്നാമത്തെ ചോദ്യം വ്യത്യസ്തതമായാണ് അവതരിപ്പിച്ചിരുന്നത്. മൂന്നാമത്തെ ചോദ്യത്തിന് ആവശ്യമായ ചിന്താശേഷി ഒരു സ്‌കോറിനേക്കാൾ മുകളിലുള്ളതാണ്.10,11,18 ചോദ്യങ്ങൾ ശരാശരിക്കാരെ അല്പം വലച്ചിട്ടുണ്ടാവും.എന്നാൽ ആശയങ്ങളെക്കുറിച്ച് വ്യക്തതയുള്ള കുട്ടികൾക്ക് കൃത്യമായി സ്‌കോർ ചെയ്യാൻ സാധിക്കും.എല്ലാ പാഠഭാഗത്തുനിന്നും തുല്യ വെയിറ്റേജ് നൽകാൻ ശ്രമിച്ചിട്ടുണ്ട്.മോൾ സങ്കൽപ്പനത്തിലെ ഗണിത പ്രശ്നങ്ങൾ അത്ര സങ്കീർണ്ണമായിരുന്നില്ല.എന്നാൽ ആരെയും നിരാശപ്പെടുത്താത്തതായിരുന്നു ഓർഗാനിക് കെമിസ്ട്രിയിൽ നിന്നുള്ള അവസാന ചോദ്യം.ചുരുക്കത്തിൽ എല്ലാ നിലവാരത്തിലുള്ള കുട്ടികളെയും തൃപ്തിപ്പെടുത്താൻ ചോദ്യങ്ങൾക്കായെന്ന് നിസ്സംശയം പറയാം.

തയാറാക്കിയത് : വിനോദ് സി.എസ്.

ഗവ.ഹയർ സെക്കൻഡറി സ്കൂൾ,​ ഇളമ്പ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA