SignIn
Kerala Kaumudi Online
Saturday, 23 May 2026 1.12 AM IST

ഡോൾഫിൻ ഗവേഷണം: കേരള സർവകലാശാലയ്ക്ക് നാഷണൽ ജിയോഗ്രാഫിക് ഗ്രാന്റ്

dolphin

തിരുവനന്തപുരം: ഡോൾഫിൻ ഇന്റലിജൻസ് ഗവേഷണത്തിന് കേരള സർവകലാശാലയ്ക്ക് നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ഗ്രാന്റ്. നാഷണൽ ജിയോഗ്രാഫിക് സൊസൈ​റ്റിയുടെയും ദ വൈൽഡ്‌ ലൈഫ് ഇന്റലിജൻസ് പ്രോജക്ടിന്റെയും പിന്തുണയോടെ, 'ഡോൾഫിനുകളിലും മനുഷ്യരിലും സാംസ്‌കാരികവും സഹകരണപരവുമായ പെരുമാ​റ്റത്തിന്റെ പരിസ്ഥിതിയും പരിണാമവും' എന്ന ഗവേഷണത്തിനാണ് സഹായം. ഗവേഷണത്തിനായി അമേരിക്കയിലെ ഒറിഗോൺ സ്​റ്റേ​റ്റ് യൂണിവേഴ്സി​റ്റിയുമായി കേരള സർവകലാശാല ധാരണാപത്രം ഒപ്പിട്ടു. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന് 127,006 യുഎസ്‌ ഡോളറിന്റെ ( 1.2കോടിയോളം) ഗ്രാന്റ് ലഭിക്കും

ഒറിഗൺ സ്​റ്റേ​റ്റ് യൂണിവേഴ്സി​റ്റിയിലെ ലബോറട്ടറി ഫോർ അനിമൽ ബിഹേവിയറൽ ഇന്ററാക്ഷൻ റിസർച്ചിന്റെ തലവൻ ഡോ. മൗറീഷ്യോ കാന്ററും കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്‌മേധാവിയും കുഫോസിന്റെ വൈസ് ചാൻസലറുമായ പ്രൊഫ. എ. ബിജു കുമാറും പ്രോജക്ട് സയന്റിസ്​റ്റ്‌ ഡോ. ദിപാനി സുതാരിയയും ഗവേഷണത്തിന് മേൽനോട്ടം വഹിക്കും. ഗവേഷണ വിദ്യാർത്ഥികളായ അശ്വിനും അഭിനവും ബ്രസീലിൽ പരിശീലനം നേടും.

'' സുസ്ഥിര മത്സ്യബന്ധനവും സംരക്ഷണ രീതികളും പ്രോത്സാഹിപ്പിക്കാനും ഗവേഷണം സഹായിക്കും''

-പ്രൊഫ. എ. ബിജു കുമാർ

വി.സി, ഫിഷറീസ് യൂണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA