
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ( കുഫോസ് ) എം.എസ്സി അറ്റ്‌മോസ്‌ഫെറിക് സയൻസ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലായ് 21 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുകളുടെ വിശദ വിവരങ്ങൾ അറിയാൻ www.kufos.ac.in പരിശോധിക്കുക.യോഗ്യത:ഫിസിക്‌സ്/ മാത്തമാറ്റിക്‌സിൽ ബിരുദമോ അല്ലെങ്കിൽ ഫിസിക്‌സ് /മാത്തമാറ്റിക്‌സ് ഉപവിഷയമായിട്ടുള്ള ഏതെങ്കിലും സയൻസ് ബിരുദം. ഫിസിക്‌സ് അല്ലെങ്കിൽ മാത്തമാറ്റിക്‌സ് വിഷയങ്ങൾ ഉൾപ്പെട്ട ബി.ഇ / ബി.ടെക്. കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്ത നിർദിഷ്ട യോഗ്യതയുള്ളവരെയും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കും. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കുഫോസിന്റെ പനങ്ങാട് കാമ്പസിൽ 21 ന് രാവിലെ 10.30 ന് ഹാജരാകണം. ഫോൺ: 04842701085
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |