SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ഓർമിക്കാൻ

a

1. എസ്.എസ്.സി പരീക്ഷാ കലണ്ടർ:- സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 2026 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂനിയർ എൻജിനിയറിംഗ് പരീക്ഷ നവംബർ 2 മുതൽ 6 വരെയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ നവംബർ 20 മുതൽ 28 വരെയും കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ നവംബർ 30 മുതൽ ഡിസംബർ 31 വരെയും നടക്കും. വെബ്സൈറ്റ്: ssc.gov.in.

2. എം.എസ്‌സി നഴ്‌സിംഗ്‌ :- 2026-27 അദ്ധ്യയന വർഷ ബിരുദാനന്തര ബിരുദ നഴ്‌സിംഗ്‌ (എം.എസ്‌.സി. ) കോഴ്‌സ്‌ പ്രവേശനത്തിന് www.cee.kerala. gov.in-ൽ 5ന് രാവിലെ 10 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.

3. ബി.ഫാം സ്ട്രേ വേക്കൻസി ഫില്ലിംഗ്‌ അലോട്ട്മെന്റ്‌: ബി.ഫാം കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ്‌ അലോട്ട്‌മെന്റ്‌ www.cee kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ ഏഴിന് വൈകുന്നേരം നാലിന് മുൻപ് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA