SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

മത്സര രംഗത്ത് 16,589 കുടുംബശ്രീ വനിതകൾ

election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി മത്സരിക്കുന്നത് 16,589 കുടുംബശ്രീ വനിതകൾ. സി.ഡി.എസ് ചെയർപേഴ്സൺ 227, അംഗങ്ങൾ 1985, എ.ഡി.എസ് അംഗങ്ങൾ 1898, അയൽക്കൂട്ട അംഗങ്ങൾ 12347, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ 132, ഹരിതകർമ്മ സേനാംഗങ്ങൾ 547. അട്ടപ്പാടി സ്‌പെഷ്യൽ പ്രോജക്ടിൽനിന്ന്‌ 35 അംഗങ്ങളും മത്സരിക്കുന്നു.

ആലപ്പുഴയിലാണ്‌ കൂടുതൽപേർ 1735. കുറവ് ഇടുക്കിയിൽ 269 പേർ. ഹരിതകർമ്മ സേനാംഗങ്ങളിൽ കൂ‍ടുതൽ പേർ മത്സരിക്കുന്നത്‌ തിരുവനന്തപുരം ജില്ലയിൽ- 83. കുറവ് വയനാട്ടിൽ- 12.

ജനങ്ങളോടുള്ള അവരുടെ അടുപ്പവും സൗഹൃദവും വോട്ടാകുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. അതത് പ്രദേശത്തെ കുടുംബങ്ങളുമായും സ്ഥാപനങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഒട്ടേറെ കുടുംബശ്രീ വനിതകൾ മത്സരിക്കുകയും അധികാരത്തിലേറുകയും ചെയ്തിരുന്നു.

''കുടുംബശ്രീ അംഗങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം വോട്ടാകുമെന്നാണ് പ്രതീക്ഷ.

-ധന്യ. എം,

ചെയർപേഴ്സൺ,

സി.ഡി.എസ് ഒന്ന്,

പൊന്നാനി നഗരസഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA