SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

s

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ വോട്ടെടുപ്പിന്റെ തലേ ദിവസം പോളിംഗ് സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്. ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്.

വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശംനൽകി. സ്‌ട്രോംഗ് റൂം, കാൻഡിഡേറ്റ് സെറ്റിംഗ് കേന്ദ്രം (ഇ.വി.എം കമ്മീഷനിംഗ്), ഇ ഡ്രോപ്പ്, ട്രെൻഡ് സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രവും സ്‌ട്രോംഗ് റൂമും കേന്ദ്രങ്ങളിലുണ്ടാകും.

വോട്ടെണ്ണൽ

കേന്ദ്രങ്ങൾ

തിരുവനന്തപുരം...................16

കൊല്ലം.....................................16

പത്തനംതിട്ട............................12

ആലപ്പുഴ..................................18

കോട്ടയം...................................17

ഇടുക്കി.....................................10

എറണാകുളം.........................28

തൃശ്ശൂർ.....................................24

പാലക്കാട്................................20

മലപ്പുറം...................................27

കോഴിക്കോട്..........................20

വയനാട്....................................7

കണ്ണൂർ....................................20

കാസർകോട് ..........................9

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA