SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നോ നാളെയോ

ele

ന്യൂഡൽഹി: കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞ് ഏപ്രിൽ മൂന്നാം വാരത്തിലാണ് തിരഞ്ഞെടുപ്പെന്നറിയുന്നു. മേയ് ആദ്യ വാരം ഫലപ്രഖ്യാപനമുണ്ടായേക്കും.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വിലയിരുത്തിയ കമ്മിഷൻ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ സജ്ജമാണ്. ഇത് മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലും അസാമിലും റാലികളും വികസന പദ്ധതികൾ പ്രഖ്യാപിക്കലും പെട്ടെന്ന് പൂർത്തിയാക്കി. ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കുന്നതിനാൽ, പോളിംഗ് ഏപ്രിൽ മാസങ്ങളിൽ പൂർത്തിയാക്കി മേയ് ആദ്യ വാരം ഫലപ്രഖ്യാപനമുണ്ടായേക്കും.

പശ്ചിമ ബംഗാളിലെയും അസാമിലെയും വോട്ടിംഗ് ഘട്ടങ്ങൾ കുറയാനുമിടയുണ്ട്. 2021ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളും അസമിൽ മൂന്ന് ഘട്ടങ്ങളുമായിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒറ്റഘട്ട വോട്ടിംഗ് തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA