SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ

evm-tampering

തിരുവനന്തപുരം: സംസ്ഥാനത്ത് 2,040പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ഇവിടങ്ങളിൽ സി.സി ടിവി, കേന്ദ്രസുരക്ഷാസേന, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിദ്ധ്യം, പൊലീസ് സുരക്ഷ എന്നിവ ഏർപ്പെടുത്തും. ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലേക്ക് 145കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35കമ്പനി എത്തിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രം നൽകാനാണ് ഇലക്ഷൻ കമ്മിഷൻ തീരുമാനം. വീഡിയോ വാൻ അനുമതി, പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ, പ്രചാരണ സാമഗ്രികളുടെ ഗതാഗത നോട്ടീസുകൾ, പോസ്റ്ററുകൾ തുടങ്ങിയവ എത്തിക്കുന്ന വാഹനങ്ങൾ, സ്റ്റാർ ക്യാമ്പെയ്നർ വാഹന അനുമതി എന്നിവയാണ് സുവിധ വഴി നൽകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA