SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

 പ്രമുഖർ വിവിധയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തും 

തിരുവനന്തപുരം: പ്രമുഖർ ഇന്ന് സംസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജവഹർ നഗർ എൽ.പി.സ്‌കൂളിലെ ബൂത്തിൽ രാവിലെ 10ന് വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ പിണറായി സ്‌കൂളിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ കോളജിലും വോട്ട് ചെയ്യും. മുൻമുഖ്യമന്ത്രി എ.കെ.ആന്റണിയും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും ജഗതി യു.പി.എസിൽ 10.30ന് വോട്ട് രേഖപ്പെടുത്തും. ന​ട​ൻ​ ​മോ​ഹ​ൻ​ ​ലാ​ൽ​ ​മു​ട​വ​ൻ​​മു​ക​ൾ​ ​ഗ​വ.​എ​ൽ.​പി.​എ​സി​ൽ​ ​രാ​വി​ലെ​ 7​ന് ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴ തിരുവമ്പാടി ഹയർസെക്കൻഡറി സ്‌കൂളിൽ 8.30 നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കടത്തുംകടവ് സെന്റ്‌ജോൺ ബാപ്പിസ്റ്റ് ഇംഗ്ളീഷ് മീഡിയം എച്ച്.എസിൽ 7നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം മണ്ണാറശാല യു.പി.സ്കൂളിലെ 54-ാം നമ്പർ ബൂത്തിൽ രാവിലെ 9നും എസ്​.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ, ഭാര്യ പ്രീതി നടേശൻ കണിച്ചുകുളങ്ങര ദേവസ്വം ഹയർസെക്കൻഡറി സ്കൂളിലെ 7ാംനമ്പർ ബൂത്തിൽ ഉച്ചയ്ക്ക് 2.30നും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാ‌ർ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര സ്കൂളിലെ 7ാം നമ്പർ ബൂത്തിൽ രാവിലെ 8നും വോട്ട് രേഖപെടുത്തും. മന്ത്രി സജി ചെറിയാൻ കൊഴുവെല്ലൂർ എസ്.എൻ.ഡി.പി എൽ.പി.സ്കൂളിലെ 99-ാം നമ്പർ ബൂത്തിൽ രാവിലെ 7നും മന്ത്രി പി.പ്രസാദ് നൂറനാട് സി.ബി.എം.എച്ച്.എസിലെ 156-ാം നമ്പർ ബൂത്തിൽ രാവിലെ 7നും വോട്ട് ചെയ്യും. ജി.സുധാകരനും കുടുംബവും പറവൂർ വി.എസ്​.അച്യുതാനന്ദൻ സ്മാരക സ്കൂൾ 91ാം നമ്പർ ബൂത്തിൽ രാവിലെ 7നും മുൻമുഖ്യമന്ത്രി വി.എസ്​.അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകൻ വി.എ.അരുൺകുമാറും പറവൂർ വി.എസ്.​അച്യുതാനന്ദൻ സ്മാരക സ്കൂളിലെ 90-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തും.മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ 11നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സ്റ്റാച്ച്യുവിലെ ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിൽ 9നും സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള സിറ്റി സ്‌കൂളിൽ 11നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെന്റ് ജോസഫ് യു.പി.എസിൽ 10.30നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 7ന് വോട്ട് ചെയ്യും.ശശി തരൂർ എം.പി കോട്ടൺഹിൽ എൽ.പി.എസിൽ 11.30നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജവഹർ നഗർ എൽ.പി.എസിൽ 7നും മുൻ കേന്ദ്രമന്ത്രിയും കഴക്കൂട്ടം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ ഉള്ളൂർ കൊട്ടാരം ബൂത്തിൽ 7.30നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ കവടിയാർ ജവഹർനഗർ സ്‌കൂളിൽ 8നും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ കുന്നുകുഴി യു.പി.എസിലും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഫോർട്ട് സ്‌ക്കൂളിലും വോട്ട് രേഖപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA