
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത് യു.ഡി.എഫ് എം.എൽ.എമാർ ഒഴിഞ്ഞ 7 വാർഡിലും ഇടത് എം.എൽ.എ ഒഴിഞ്ഞ ഒരിടത്തുമാണ്. ഏഴിൽ രണ്ടിടത്ത് യു.ഡി.എഫിന് അടിപതറി. അഞ്ചിടത്ത് ജയിച്ചു. ഇടതുമുന്നണി ഏക സിറ്റിംഗ് വാർഡ് നിലനിറുത്തിയതിനൊപ്പം രണ്ടെണ്ണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കോൺഗ്രസിന്റെ വിനുജോബ് എം.എൽ.എ ഒഴിഞ്ഞ കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷനും സുമേഷ് അച്യുതൻ ഒഴിഞ്ഞ പാലക്കാട് ചിറ്റൂർതത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡിലും ഇടതുമുന്നണി ജയം നേടി. ഇടതുമുന്നണിയിലെ ടി.എം. ശശി ഒഴിഞ്ഞ പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷൻ അവർ നിലനിറുത്തി.
യു.ഡി.എഫ് എം.എൽ.എ മാരായ ദീപക് ജോയി,ഫാത്തിമ തഹ്‌ലിയ, സുധീർഷാ പാലോട്, ഉഷ വിജയൻ,സി.വി.ശാന്തകുമാർ എന്നിവർ ഒഴിഞ്ഞ കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് വാർഡ്, കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡ്, തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ കല്ലറ ഡിവിഷൻ, വയനാട് ബ്ളോക്ക് പഞ്ചായത്തിലെ പള്ളിക്കൽ വാർഡ്,പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കല്ലേലിവാർഡ് എന്നിവിടങ്ങളിൽ യു.ഡി.എഫ് ജയം നിലനിറുത്തി.
കക്ഷിനില
(ബ്രാക്കറ്റിൽ നേരത്തെയുള്ള സീറ്റ്)
യു.ഡി.എഫ് കക്ഷിനില -19(22) (കോൺഗ്രസ് -12(14), മുസ്ളിംലീഗ് 4(5),കേരള കോൺഗ്രസ് 2(2),സ്വതന്ത്രൻ1(1)
എൽ.ഡി.എഫ് കക്ഷിനില - 18(15) (സിപിഎം13(11), സി.പി.ഐ 3(1),ജെ.ഡി (എസ്)0 (1),സ്വതന്ത്രൻ 2 (2)
എൻ.ഡി.എ -1(1) T20 -1(1)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |