
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.81 % പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. 84070 പുരുഷന്മാരും 98090 സ്ത്രീകളും ഉൾപ്പെടെ 182160 പേരാണ് വോട്ട് ചെയ്തത്. ജില്ലാടിസ്ഥാനത്തിൽ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരാണ് -(84.55%), ഏറ്റവും കുറഞ്ഞ പോളിംഗ് കോട്ടയത്ത്- (54.24%).
വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം www.sec.kerala.gov.in വെബ്‌സൈറ്റിലെ TREND ൽ ഉടൻ ലഭിക്കും.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |