SignIn
Kerala Kaumudi Online
Tuesday, 01 September 2026 4.12 AM IST

ആംബുലൻസിന് നേരെ ആനക്കയത്ത് കാട്ടാനകളുടെ ആക്രമണം

elephant

അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ ആനക്കയത്ത് ആംബുലൻസിന് നേരെ കാട്ടാനകളുടെ ആക്രമണം. ആനക്കൂട്ടത്തിൽ നിന്ന് പ്രകോപിതയായ പിടിയാന ആംബുലൻസിന് നേരെ പാഞ്ഞടുത്ത് വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. റോഡിൽ ആനക്കൂട്ടം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം സുരക്ഷിതമായ അകലത്തിൽ നിറുത്തിയിരുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു.വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം വാൽപ്പാറയിലെത്തിച്ച് മടങ്ങുകയായിരുന്ന കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് ആനക്കൂട്ടം തടഞ്ഞത്. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് കെ.എസ്.ആർ.ടി.സി. ബസിന് മുന്നിലേക്കും കാട്ടാനക്കൂട്ടം പാഞ്ഞടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA