
കൊല്ലം: പി.എ. അസീസ് എൻജിനീയറിംഗ് കോളേജിൽ 2026 അദ്ധ്യയന വർഷത്തിലെ ബി.ടെക് എൻജിനീയറിംഗ് കോഴ്സ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ മൂലധനം പുറത്തേക്കു പോകാതിരിക്കാൻ ആരംഭിച്ച സ്വശ്രയ നയത്തിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ എൻജിനീയറിംഗ് കോളേജുകളുടെ അവസ്ഥ അത്ര നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലുകൾക്കുള്ള ബന്ധങ്ങളിലൂടെ സ്ഥിതി മെച്ചപ്പെടുത്തുമ്പോൾ ഇതിനു മാറ്റം വരുത്താൻ കഴിയും. കൂടാതെ കുട്ടികൾക്ക് പഠിക്കാനും വളരാനും കരിക്കുലത്തിൽ മാറ്റങ്ങൾ വരുത്താനും പുതിയ സമീപനങ്ങളിലേക്ക് കടക്കണം. ടെക്നോളജിയിൽ ദ്രുതഗതിയിൽ നടക്കുന്ന മാറ്റങ്ങൾ എല്ലാ മേഖലകളിലും പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ചെയ്യർപേഴ്സൺ ഹാരിഫ ഷോബിത താഹ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. സജു സൈമൺ സ്വാഗതവും അസോ. പ്രൊഫസർ ഡോ. ക്രിസ് പ്രേമ മുഖ്യ പ്രഭാഷണം നടത്തി.ഡയറക്ടർ ഡോ. വി. മനോജ്, വൈസ് പ്രിൻസിപ്പൽ ഡോ. സിറിയക് ജോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |