SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

ഇ.പി.എഫ്.ഒ നീക്കം കോടതി അലക്ഷ്യം: എൻ.കെ. പ്രേമചന്ദ്രൻ

a

കൊല്ലം: ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ അപേക്ഷകളുടെ വിവരങ്ങൾ 31ന് മുമ്പ് തൊഴിലുടമ നൽകിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നുള്ള ഇ.പി.എഫ്.ഒയുടെ സന്ദേശം കോടതിയലക്ഷ്യ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണെന്നും അടിയന്തിരമായി പെൻഷൻ അനുവദിച്ച് ഉത്തരവിറക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

നിയമാനുസൃതമായി ലഭിക്കേണ്ട പെൻഷൻ തൊഴിലുടമയുടെ വീഴ്ചയുടെ പേരിൽ നിഷേധിക്കാനുള്ള ഇ.പി.എഫ്.ഒ നടപടി ദുരൂഹമാണ്. ഇത് സുപ്രീം കോടതി വിധിയുടെയും 1995 ഇ.പി.എസ് സ്‌കീമിന്റെയും നഗ്‌നമായ ലംഘനമാണ്. ഉയർന്ന പെൻഷൻ നൽകാനുളള നിയമപരമായ ബാദ്ധ്യത നിറവേറ്റുന്നതിൽ ഇ.പി.എഫ്.ഒ പരാജയപ്പെട്ടു. വിവിധ കാരണങ്ങൾ പറഞ്ഞാണ് കോടതി ഉത്തരവ് ലംഘിക്കുന്നത്. ഉയർന്ന പെൻഷൻ നിഷേധിക്കുന്നതിനു വേണ്ടി യാതൊരു നീതീകരണവുമില്ലാതെ പ്രൊറേറ്റാ പെൻഷൻ എന്ന നൂതന സംവിധാനം കൊണ്ടു വന്ന് തൊഴിലാളികളുടെ നിയമപരമായ പെൻഷൻ ആനുകൂല്യം നിഷേധിക്കുന്നു. കുടിശിക പെൻഷന് വരുമാന നികുതി ഇളവ് അനുവദിക്കണമെന്ന പെൻഷൻക്കാരുടെ ന്യായമായ ആവശ്യം പോലും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ കൊണ്ടുവരുവാൻ ഇ.പി.എഫ്.ഒയ്ക്ക് കഴിഞ്ഞിട്ടില്ല. പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ വേണ്ട നിർദ്ദേശം നൽകണമെന്ന് എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA