SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 PM IST

ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം, ഗൂഢാലോചനയെന്ന് മന്ത്രി ആർ.ബിന്ദു

s

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എം.ബി.എ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ അദ്ധ്യാപകന്റെ ഭാഗത്ത് വലിയ കൃത്യവിലോപമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകൾ മികവോടെ മുന്നോട്ടുപോകുന്ന സന്ദർഭത്തിൽ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല മൂന്ന് നോട്ടീസ് അദ്ധ്യാപകന് നൽകിയിട്ടും കുറ്റകരമായ മൗനത്തിലായിരുന്നു.അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ യൂണിവേഴ്സിറ്റിയെ അറിയിക്കേണ്ടതായിരുന്നു.മൂന്ന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് സമൻസ് അയച്ച് വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.


ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയ്‌ക്ക് സ്ഥലം വാങ്ങി,
ആസ്ഥാന മന്ദിര നിർമ്മാണം ഉടൻ

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയ്‌ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കൊല്ലത്ത് സ്ഥലം വാങ്ങിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.
മുണ്ടയ്ക്കൽ വില്ലേജിലെ 125/ 4 സർവേനമ്പറിലെ 8 ഏക്കർ സ്ഥലമാണ് വാങ്ങിയത്. കൊല്ലം ഇരവിപുരം സബ് രജിസ്ട്രാർ ഓഫിസിൽ ഭൂമി രജിസ്‌ട്രേഷൻ നടത്തി. 26.02 കോടി രൂപയാണ് ഇതിനായി ചലവഴിച്ചത്. ഭൂമി വാങ്ങുന്നതിന് അഡീഷണൽ ആതറൈസേഷൻ വഴിയാണ് ധനകാര്യവകുപ്പ് പണം അനുവദിച്ചത്. ഇതിനാൽ മാർച്ച് 31 നകം പണം ചെലവഴിക്കേണ്ടതിനാലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ 30 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ 6000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കാണ് നിർമ്മിക്കുന്നത്.ഇതിനാവശ്യമായ മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി തയ്യാറാക്കും. പ്രവേശനകവാടം, ചുറ്റുമതിൽ റോഡുകൾ , ലാൻഡ് സ്കേപ്പിംഗ് എന്നിവ ഉണ്ടാകും. കൊല്ലം കുരീപ്പുഴയിലാണ് താത്കാലിക ആസ്ഥാനം പ്രവർത്തിക്കുന്നത്. 2020 ലാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA