SignIn
Kerala Kaumudi Online
Monday, 21 September 2026 11.58 PM IST

തൃശൂരിൽ ഒരു കുടുംബത്തിലെ നാല് പേ‌ർ മരണപ്പെട്ട നിലയിൽ, ജഡങ്ങൾ കണ്ടെത്തിയത് ജീർണിച്ച് ദുർഗന്ധം വമിച്ചപ്പോൾ, ദുരൂഹത

death

തൃശൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് കോഴിക്കടയിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ, നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് അയൽക്കാരുമായി അടുത്ത ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, DEATH, MYSTERY, KERALA, KODUNGALLUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA