SignIn
Kerala Kaumudi Online
Thursday, 16 July 2026 3.50 PM IST

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗം കുടുംബം കർണാടകയിൽ; കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

READ ENGLISH VERSION
missing-family-found
കാണാതായ മൂന്നംഗ കുടുംബം

പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. ഷൊർണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇവരെ മൈസൂരുവിലെ ചാമരജ് നഗറിൽ നിന്ന് കണ്ടെത്തിയത്. ഇവർ അവിടെ വാടകയ്‌‌ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു.

വാണിയംകുളം പനയൂർ സ്വദേശി ബാബു ഭാസ്‌കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്‌ണു (32) എന്നിവരെയാണ് ജൂലായ് ഒമ്പതാം തീയതി മുതൽ കാണാതായത്. ചാമരജ് നഗറിൽ കുടുംബം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. തെരച്ചിലിനായി പൊലീസിനൊപ്പം ബാബു ഭാസ്‌കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സ്വന്തം പിക്കപ്പ് വാനിലാണ് കുടുംബം വീടുവിട്ട് പോയത്. പിന്നീട് മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ ഈ പിക്കപ്പ് വാൻ കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫായിരുന്നു. വാഹനത്തിന്റെ സഞ്ചാരപാത, സാങ്കേതിക തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

English Summary

A three-member family from Vaniyamkulam, Palakkad, missing since July 9, has been located in Chamaraj Nagar, Mysuru, Karnataka. Babu Bhaskar (68), Remadevi (65), and Vishnu (32) were found living in a rented house by a special investigation team from Shornur Police. The police traced them using CCTV footage and technical evidence after their pickup van was found abandoned.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANIYAMKULAM FAMILY, KARNATAKA MISSING FAMILY, PALAKKAD NEWS, MISSING FAMILY FOUND, VANIYAMKULAM KUDUMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA