SignIn
Kerala Kaumudi Online
Monday, 17 August 2026 2.54 AM IST

ഇന്ന് കർഷക ദിനം, മണ്ണാണ് പൊന്ന്

READ ENGLISH VERSION
cc

ആലപ്പുഴ: വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി. മണ്ണിനെ പൊന്നാക്കിയ കർഷകരുടെ ദിനം. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ നല്ലൊരു പങ്കും കൃഷിയിടമാണ്. ഏകദേശം 46 ലക്ഷം ഏക്കർ ഭൂമിയാണ് ഒരു വർഷം കൃഷിക്ക് ഉപയോഗിക്കുന്നത്. ഓരോ വർഷവും ഒന്നിലധികം വിളകളാണ് ഒരേ മണ്ണിൽ കൃഷി ചെയ്യുന്നത്. കേരളത്തിലെ കൃഷിഭൂമിയുടെ (ഗ്രോസ് ക്രോപ്പ്ഡ് ഏരിയ) സിംഹഭാഗവും (65.7%) തേങ്ങ, റബർ തുടങ്ങിയ നാണ്യവിളകളാണ്. നെൽകൃഷി 7.01 %.

സംസ്ഥാന പ്ലാനിംഗ് ബോർഡ്,​ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയുടെ 2024-25ലെ ഔദ്യോഗിക കണക്കാണിത്. ഭക്ഷ്യവിളകളുടെ കൃഷി കുറഞ്ഞിട്ടുണ്ടെങ്കിലും, ഒട്ടേറെ യുവാക്കൾ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.

കേരളത്തിലെ പ്രധാന ക‌ൃഷികളുടെ വിസ്‌തീർണം

വിള............വിസ്തീർണം (ഏക്കറിൽ)

തെങ്ങ്........18,96,960

റബർ.........13,60,105

നെല്ല്............4,34,720

വാഴ............2,76,640

കാപ്പി..........2,09,950

കുരുമുളക്..1,92,660

മരച്ചീനി.......1,53,140

ഏലം...............96,330

കശുഅണ്ടി- 47,470

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMERS DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA