
മാറ്റ് സുമോ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജപ്പാനിൽ ഗവേഷണം നടത്താനുള്ള 2026 ലെ റിസർച്ച് ഫെലോഷിപ്പിന് ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം.ജപ്പാനിനു പുറത്തുള്ള രാജ്യങ്ങളിലെ ഗവേഷകർക്ക് അപേക്ഷിക്കാം. അപേക്ഷകർ 45 വയസ്സിനുള്ളിലായിരിക്കണം. പി.എച് ഡി നേടിയിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യം നിര്ബന്ധമാണ്. ജാപ്പനീസ് ഭാഷ പ്രാവീണ്യം അഭിലഷണീയമാണ്. തിരഞ്ഞെടുക്കുന്നവർക്ക് 220000 യെൻ പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷ ജൂൺ 30 വരെ സമർപ്പിക്കാം .www.mif-japan.org
ഇന്റഗ്രേറ്റഡ് എം.ടെക് @ പൂനെ
പുനെയിലെ അജിൻക്യ ഡി വൈ പാട്ടീൽ യൂണിവേഴ്‌സിറ്റി ഡിഫെൻസ് ടെക്‌നോളജിയിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബി.ടെക്ക് എം.ടെക്ക് പ്രോഗ്രാം ഓഫർ ചെയ്യുന്നു. മിസൈൽ ടെക്‌നോളജി,ഏറോസ്‌പേസ്,നേവൽ ടെക്‌നോളജി,ഏവിയോണിക്‌സ്,സൈബർ സെക്യൂരിറ്റി,സ്‌പേസ് ടെക്‌നോളജി,ന്യൂക്ലീയർ ടെക്‌നോളജി എന്നിവ കറിക്കളത്തിൽ ഉൾപ്പെടുത്തിയീട്ടുണ്ട്.രാജ്യത്താദ്യമായാണ് ഡിഫെൻസ് ടെക്‌നോളജിയിൽ ഇന്റഗ്രേറ്റഡ് എം ടെക്ക് പ്രോഗ്രാം ഓഫർ ചെയ്യുന്നത്. എയ്രോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ, ഡി.ആർ.ഡി.ഒ, ഐ.ഡി.എസ്.ടി എന്നിവയുടെ സഹായത്തോടെയാണ് സിലബസ് രൂപകൽപന ചെയ്തിട്ടുള്ളത്. പ്ലസ്ടു മാത്‌സ്, ഫിസിക്‌സ് പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.adypu.edu.in
കോഓപ്പറേറ്റീവ് മാനേജ്മന്റ് പ്രോഗ്രാം @ കാനഡ
കാനഡയിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കോഓപ്പറേറ്റിവ് മാനേജ്മന്റ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഓൺലൈൻ,പാർടൈം,റെഗുലർ,ഹൈബ്രിഡ് മോഡിലുളള കോഴ്‌സുകൾ ഓഫർ ചെയ്യുന്നു.സഹകരണ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിനോടൊപ്പം ചെയ്യാവുന്ന നിരവധി കോഴ്‌സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന മൂന്ന് വർഷത്തെ മാസ്റ്റർ ഓഫ്, കോഓപ്പറേറ്റീവ്‌സ് & ക്രെഡിറ്റ് യൂണിയൻസ് പ്രോഗ്രാം ഓൺലൈൻ.പാർടൈം മോഡിൽ ചെയ്യാം,കൂടാതെ 16 മാസത്തെ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഓപ്പറേറ്റീവ് മാനേജ്മന്റ് കോഴ്‌സ് ഓൺലൈൻ/പാർടൈം മോഡിൽ ചെയ്യാം.10 മാസത്തേ കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുണ്ട്. കൂടാതെ ക്രെഡിറ്റ് യൂണിയൻ, ലീഡർഷിപ് എന്നിവയിൽ ഹ്രസ്വകാല കോഴ്‌സുകളുമുണ്ട്.സഹകരണ സ്ഥാപനങ്ങളുടെ ഉത്ഭവം, ആഗോള സമ്പത്ത് വ്യവസ്ഥ,എന്റർപ്രൈസ് മോഡൽ,ഭരണനിർവഹണം,തന്ത്രങ്ങൾ,ഇന്നോവേഷൻ, അക്കൗണ്ടിംഗ് & ഫിനാൻസ്,ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ,മാർക്കറ്റിംഗ്,ഓർഗനൈസേഷണൽ ബിഹേവിയർ & ലീഡർഷിപ്,ഡൈവേഴ്‌സിറ്റി,പോളിസി,കോഓപ്പറേറ്റീവ് ഇക്കോസിസ്റ്റംസ് എന്നിവ കോഓപ്പറേറ്റീവ് മോഡലുമായി ബന്ധപ്പെട്ട കോഴ്‌സിൽ ഉൾപ്പെടുത്തിയീട്ടുണ്ട്. ബിരുദാനന്തര പ്രോഗ്രാമുകളുടെ ഭാഗമായി ഗവേഷണ പ്രൊജെക്ടുകളുമുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. www.smu.ca, www.managementstudies.coop
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |