
ന്യൂഡൽഹി: രാജ്യാന്തര യാത്രക്കാരുടെ ബോർഡിംഗ് പാസിൽ സ്റ്റാമ്പ് പതിക്കുന്നത് സെപ്‌തംബർ ഒന്നു മുതൽ ഒഴിവാക്കും. ഇമിഗ്രേഷൻ ക്ലിയറൻസിന് മൊബൈൽ ഫോണിൽ ഇ- ബോർഡിംഗ് പാസ് കാണിച്ചാൽ മതിയാകും. സ്റ്റാമ്പടിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഒഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവള അധികൃതർക്കും നിർദ്ദേശം നൽകി. സ്റ്റാമ്പിംഗ് കൃത്യമല്ല, തെറ്റുകൾ വരുത്തുന്നു തുടങ്ങിയ പരാതികൾ നിരവധി യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായതോടെയാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |