SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ശ്രീലങ്കയിൽ കുടുങ്ങിയവരെ തിരുവനന്തപുരത്തെത്തിച്ചു

READ ENGLISH VERSION
s

തിരുവനന്തപുരം; ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിപ്പോയ കേരളീയരായ 270 ഓളം യാത്രക്കാരെ തിരുവനന്തപുരത്തെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുകയായിരുന്നു. ഗൾഫിൽ നിന്ന് ശ്രീലങ്കവഴി വന്നവരാണ് മിക്കവരും. വിമാനത്താവളത്തിൽ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ചു. അവശ്യ സഹായവും ലഭ്യമാക്കി. വീടികളിലേയ്ക്ക് പോകുന്നതിനായി എറണാകുളത്തേയ്ക്ക് രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി. മറ്റൊരു വിമാനത്തിൽ 80 ഓളം പേർ പുലർച്ചെ തിരുവനന്തപുരത്തെത്തും.

ഇപ്പോഴും ശ്രീലങ്കയിൽ കുടുങ്ങിയിട്ടുളള ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഒരുക്കിയിട്ടുള്ള അടിയന്തര ഹെൽപ്പ് ഡെസ്‌ക്കിൽ സഹായത്തിനായി ബന്ധപ്പെടാം .വാട്സ് ആപ്പ് നമ്പർ : +94 773727832

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA