
കണ്ണൂർ: ഫോക്‌ലോർ അക്കാഡമിയെ ഇക്കുറി നയിക്കാൻ കണ്ണൂർ ജില്ലക്കാർ. ചെയർമാൻ, വൈസ് ചെയർമാൻ, മെമ്പർ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് ജില്ലക്ക് പ്രാതിനിദ്ധ്യം ലഭിച്ചത്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഫോക്‌ലോർ അക്കാഡമിയുടെ ചെയർമാനായി കണ്ണൂർ കോർപ്പറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂരിനെയാണ് തിരഞ്ഞെടുത്തത്.
അക്കാഡമിയുടെ മുൻസെക്രട്ടറിയായിരുന്നു ഇദ്ദേഹം. വൈസ് ചെയർമാനായി കോൺഗ്രസ് നേതാവും ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റുമായ ശ്രീരാമൻ കോയ്യോനെയും തിരഞ്ഞെടുത്തു. കേരള ഫോക്‌ലോർ അക്കാഡമി മെമ്പർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സ്വദേശി എം.പ്രദീപ് കുമാർ കെ.പി.സി.സി സംസ്കാരസാഹിതി സംസ്ഥാന വൈസ് ചെയർമാൻ കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |