SignIn
Kerala Kaumudi Online
Saturday, 29 August 2026 9.49 PM IST

'ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, കൂടുതൽ ഒന്നും പറയാനില്ല'

READ ENGLISH VERSION
a-padmakumar

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ. ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം അവർക്ക് മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണത്തിന് പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിവാ‌ദങ്ങളിൽ കൃത്യമായ അന്വേഷണം നടത്തണമെന്നുളളതാണ് എന്റെ ആഗ്രഹം. അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയുന്നത് ശരിയല്ല. അന്വേഷണം നടന്ന് കഴിഞ്ഞ് നമുക്ക് സംസാരിക്കാം. അന്വേഷണം സത്യസന്ധമായിട്ട് തന്നെ നടക്കും. യഥാർത്ഥ കുറ്റവാളികൾ ആരാണെന്നുള്ളത് വെളിയിൽ വരും. അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.എനിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നോ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കിൽ ഞാൻ അയാളുടെ കൂടെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നോ അതല്ല വേറെന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ പറയട്ടെ. എല്ലാം അന്വേഷണത്തിൽ തെളിയട്ടെ'-എ പദ്മകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNNIKRISHNAN POTTY, PADMAKUMAR, SABARMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA