SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.46 PM IST

'സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും'

o-j-janeesh
ഒ ജെ ജനീഷ്

ന്യൂഡൽഹി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി അബ്‌ദുറഹ്‌മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ ജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്നും സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.

'സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്‌ത കമ്പനിയുടെ പശ്ചാത്തലം പരിശോധിച്ചിട്ടില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രോസീജ്യർ പാലിച്ചില്ല. അമീറ ആരെന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണം. മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?

മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സർക്കാരിനെ മുൻമന്ത്രി നോക്കുകുത്തിയാക്കി. 126 കോടി രൂപ നഷ്‌ടപ്പെട്ട സ്‌പോൺസർ അത് തിരിച്ചുകിട്ടാൻ എന്ത് ചെയ്‌തു. എന്തുകൊണ്ട് പരാതി നൽകിയില്ല. സ്‌പോൺസറെ തിരഞ്ഞെടുത്തത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒന്നും ഫയലുകളിൽ ഇല്ല. ലാഭവിഹിതം ആർക്ക് പോകും എന്നതിൽ വ്യക്തതയില്ല. മുൻമുഖ്യമന്ത്രി അറിഞ്ഞായിരുന്നോ അബ്‌ദുറഹ്മാന്റെ വിദേശയാത്രയെന്ന് പരിശോധിച്ച് പറയാം. അത് സ്വാഭാവികമായും അറിയേണ്ടതാണ്'- ജനീഷ് പറഞ്ഞു.

English Summary

Kerala Sports Minister O J Janish rejected former minister Abdurahiman’s claims over the alleged Messi-related scam. Janish alleged that government systems were misused for private benefit and questioned the selection of a recently registered company as a sponsor. He also said around ₹14 lakh in government funds were spent on the former minister’s foreign trip and that the circumstances surrounding the trip would be investigated.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORMER SPORTS MINISTER FOREIGN TRIP, O J JANISH, GOVERNMENT SYSTEM MISUSE, KERALA SPORTS MINISTER, MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA