SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

മകൻ അമേരിക്കയിൽ നിന്ന് വിളിച്ചു, അമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു

p

പത്തനംതിട്ട: ഇന്നലെ രാവിലെ ഏഴരയോടെ പത്തനംതിട്ട ഫയർഫോഴ്സിന് അമേരിക്കയിൽ നിന്നൊരു വിളി. ചന്ദനപ്പള്ളി ഇഞ്ചിവിളയിൽ വീട്ടിൽ ലീലാമ്മ വർഗീസ് ബെഡ്റൂമിൽ വീണ് കിടക്കുന്നതായി മകൻ സനീഷ് വർഗീസാണ് അറിയിച്ചത്. വീണുകിടന്ന ലീലാമ്മ കയ്യിലുണ്ടായിരുന്ന ഫോണിൽ നിന്ന് മകനെ വിളിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘമെത്തിയപ്പോൾ വീട് നാലുവശവും അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. കുളിമുറിയുടെ ജനാലകൾ അറുത്തുമാറ്റി സേനാംഗം അകത്തു കടന്നപ്പോൾ നിലത്ത് കിടക്കുന്ന ലീലാമ്മയെയാണ് കണ്ടത്. അപ്രതീക്ഷിതമായി ഫയർഫോഴ്സിനെ കണ്ട് അയൽവാസികൾ ചെന്നപ്പോൾ ലീലാമ്മയെ രക്ഷിച്ച് ഫയർഫോഴ്സ് അംഗങ്ങൾ പുറത്തേക്കു വന്നു. വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുമായാണ് ഫയർഫോഴ്സ് എത്തിയത്. സാധാരണ നില കൈവരിച്ച ലീലാമ്മയെ സഹോദരൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലീലാമ്മയ്ക്ക് കാര്യമായ പരിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു ഇവരുടെ മൂന്ന് മക്കളും വിദേശത്താണ്. വീട്ടിൽ തനിച്ചായിരുന്നു

ചേ​ന്ദ​മം​ഗ​ലം​ ​കൂ​ട്ട​ക്കൊ​ല​പാ​ത​കം:
പ്ര​തി​യു​ടെ​ ​വീ​ടി​നു​ ​നേ​രെ​ ​ആ​ക്ര​മ​ണം

പ​റ​വൂ​ർ​:​ ​ചേ​ന്ദ​മം​ഗ​ലം​ ​കൂ​ട്ട​ക്കൊ​ല​പാ​ത​ക​ ​കേ​സി​ലെ​ ​പ്ര​തി​ ​റി​തു​ ​ജ​യ​ന്റെ​ ​പേ​രേ​പ്പാ​ട​ത്തെ​ ​വീ​ടി​ന് ​നേ​രെ​ ​ആ​ക്ര​മ​ണം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​യാ​ണ് ​അ​ക്ര​മം​ ​ന​ട​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
വീ​ടി​ന്റെ​ ​ജ​ന​ൽ​ചി​ല്ല​ക​ൾ,​ ​സി​റ്റൗ​ട്ടി​ന്റെ​ ​ഭാ​ഗം,​ ​ക​സേ​ര,​ ​മേ​ശ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​അ​ടി​ച്ച് ​ത​ക​ർ​ത്തി​ട്ടു​ള്ള​ത്.​ ​വീ​ടി​ന്റെ​ ​അ​ക​ത്ത് ​ക​ട​ന്നി​ട്ടി​ല്ല.​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ശേ​ഷം​ ​റി​തു​വി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ബ​ന്ധു​വി​ന്റെ​ ​വീ​ട്ടി​ലേ​യ്ക്ക് ​താ​മ​സം​ ​മാ​റ്റി​യി​രു​ന്നു.​ ​വ​ട​ക്കേ​ക്ക​ര​ ​പൊ​ലീ​സ് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​അ​യ​ൽ​വാ​സി​ക​ള​ട​ക്കം​ ​സം​ഭ​വം​ ​അ​റി​ഞ്ഞ​ത്.​ ​സ്ഥ​ല​ത്തെ​ത്തി​യ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ര​ണ്ട് ​പേ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIREFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA