
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ കീഴ്ശാന്തിമാരായി കൊടക്കാട് കൃഷ്ണൻ നമ്പൂതിരിയും കിഴിയേടം ഡോ. വാസുദേവ് കെ.നമ്പൂതിരിയും സ്ഥാനമേറ്റു. ഇന്നലെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നമസ്‌കാര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വെള്ളിക്കുടം കമഴ്‌ത്തി ശാന്തിയേറ്റിരുന്ന ചെറുതയൂർ അജിത്ത് നമ്പൂതിരിയും മഞ്ചിറ കേശവൻ നമ്പൂതിരിയും സ്ഥാനമൊഴിഞ്ഞു. കൃഷ്ണൻ നമ്പൂതിരി 2007ലും ശാന്തിയേറ്റിട്ടുണ്ട്. ജനുവരി 31വരെയാണ് ഇരുവരുടെയും കാലാവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |