SignIn
Kerala Kaumudi Online
Saturday, 08 August 2026 2.08 AM IST

ഇന്ത്യൻ എഡിസന്റെ ജി.ഡി.എൻ

g

തിരുവനന്തപുരം. ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടത്തിലൂടെ അത്ഭുത പ്രക

ടനം കാഴ്ചവച്ച് പ്രേക്ഷകരെ ഞെട്ടിച്ചു ആർ. മാധവൻ.രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമിയുടെ ജീവിതം പറയുന്ന ‘ജി.ഡി.എൻ: എഡിസൺ ഓഫ് ഇന്ത്യ’യിൽ വേറിട്ട വേഷപ്പകർച്ചകളിലൂടെ മാധവൻ നിറഞ്ഞാടി. ‘റോക്കട്രി: ദ് നമ്പി ഇഫക്ടിനുശേഷം ’ മാധവൻ വീണ്ടും ബയോപിക്കിന്റെ ഭാഗമായപ്പോഴും നിറഞ്ഞ സ്വീകാര്യത തന്നെ. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജി.ഡി.എൻ’ പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്തതത്. പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 100 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 32 രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തി.

അരവിന്ദ് കമലനാഥന്റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവും മികവേകി.

2022ൽ ‘റോക്കട്രി: ദ് നമ്പി ഇഫക്ടിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്സിന്റെയും ട്രൈകളർ ഫിലിംസിന്റെയും മീഡിയ മാക്സ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA