
തിരുവനന്തപുരം: മുഖ്യമന്ത്രി അപമാനിച്ചെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആരോപണം തള്ളി വി.ഡി.സതീശന് പിന്തുണയുമായി മുൻമന്ത്രി കെ.ബി ഗണേശ് കുമാർ.
വി.ഡി സതീശൻ എൻ.എസ്.എസിനെയോ, ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ല. വ്യക്തിപരമായി അറിയുന്ന ആൾ കൂടിയാണ് സതീശനെന്നും ഗണേശ് കുമാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.
എൻ.എസ്.എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും ഏകാധിപത്യം എവിടെയുണ്ടോ അതെല്ലാം തകർന്നടിയുന്ന ചരിത്രമാണ് ഉള്ളതെന്നും ഗണേശ് കുമാർ പറഞ്ഞു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോ എന്നത് സമൂഹം പരിശോധിക്കട്ടെ. മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണം. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് പ്രവേശിക്കാം എന്നത് പോലെ തന്നെ മന്നത്ത് പത്മനാഭനെ ബഹുമാനിക്കുന്ന എല്ലാവർക്കും മന്ദിരത്തിൽ വന്ദിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |