SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.33 PM IST

കോർട്ട് ഫീ വർദ്ധന: റിപ്പോർട്ട് ഹാജരാക്കണം

കൊച്ചി: കുടുംബ കോടതിയിലെ ഫീസ് വർദ്ധനയ്‌ക്ക് അടിസ്ഥാനമാക്കിയ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശം നൽകി. ഫീസ് വർധനയ്‌ക്കെതിരെ എറണാകുളം ബാർ അസോസിയേഷൻ നൽകിയ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വസ്തുസംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനുമാണ് ഫീസ് കൂട്ടിയത്. മറ്റ് ഫീസുകളിൽ തീരുമാനമെടുക്കാൻ കമ്മിറ്റി സിറ്റിംഗ് നടത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA