
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ കോൺഗ്രസുകാർ ആട്ടിയോടിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ നടി റിനി ആൻജോർജ്. എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനമായിരുന്നു അത്. എം.എൽ.എ എന്ന് സ്‌നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ സി.എം ആയ ദിവസം. ഒരുപാട് ദേശീയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു. അതിനെ അവജ്ഞയോടെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസുകാർ ആണെന്ന് കരുതുന്നില്ലെന്ന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുള്ള കുറിപ്പിൽ അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |