SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.26 AM IST

ജി.ജി സിഗ്‌നേച്ചറിൽ ഒ.ടി ആൻഡ് ഐ.സി.യു കോംപ്ലക്‌സ്

gg

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രധാന ആശുപത്രിയായ ജി.ജി സിഗ്‌നേച്ചറിൽ, അത്യാധുനിക സൗകര്യങ്ങളോടെ ഓപ്പറേഷൻ തിയേറ്ററും തീവ്രപരിചരണ വിഭാഗം കോംപ്ലക്സും മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ.വി.വി.രാജേഷ് പങ്കെടുത്തു

ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ.ഷിജ.ജി. മനോജ്, ചലച്ചിത്രനടി അദിതി രവി, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, കൗൺസിലർ എസ്.എസ്.സിന്ധു എന്നിവർ സംസാരിച്ചു. തലസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്ന ജെറ്റ് പ്ലാസ്മ സാങ്കേതിക വിദ്യയാണ് പ്രധാന ആകർഷണം. കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം നടി അഥിതി രവി നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും മുൻഗണന നൽകുന്ന വിഭാഗമാണിത്. 6,​600ൽ അധികം കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഓർത്തോപീഡിക് ജോയിന്റ് റിപ്ലേസ്‌മെന്റ് സർജൻ ഡോ.പ്രേംകുമാറിന്റെ സേവനവും ലഭ്യമാണ്.

അണുബാധ തടയാനും നൂതന സംവിധാനങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കോംപ്ലക്സ്

വായുവിലൂടെയുള്ള അണുബാധ നൂറ് ശതമാനം തടയാൻ യു.വി ലൈറ്റ് ഡിസിൻഫെക്ടന്റ് സംവിധാനം

അണുബാധ തടയാൻ എച്ച്.വി.എ.സി സിസ്റ്റം

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് ബിൽഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം

മെഡിക്കൽ സാമ്പിളും രേഖകളും സുരക്ഷിതമായി അതിവേഗം കൈമാറാൻ ന്യൂമാറ്റിക് ഷൂട്ട് സിസ്റ്റം

എ.ഐ സാങ്കേതിക വിദ്യയോട് കൂടിയ ഹീലിയം രഹിത എം.ആർ.ഐ ഉൾപ്പെടെ രോഗനിർണയ സംവിധാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA