SignIn
Kerala Kaumudi Online
Monday, 21 September 2026 10.32 PM IST

കാത്തിരുന്ന വാർത്തയെത്തി, സ്വർണ വില കുത്തനെയിടിഞ്ഞു; വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത്

READ ENGLISH VERSION
gold

കൊച്ചി: നാളുകൾക്ക് ശേഷം സ്വർണവിലയിൽ വമ്പൻ ഇടിവ്. ഇരുപത്തിരണ്ട് കാരറ്റ് ഒരുപവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 53,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞു. 6,650 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.


ഇന്നലെ പവന് 800 രൂപ വർദ്ധിച്ചിരുന്നു. 53,760 രൂപയ്‌ക്കായിരുന്നു വ്യാപാരം നടന്നിരുന്നത്. സ്വർണ വിലയിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 608 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 58,040 രൂപയായി. ഇന്ന് ഇടിവുണ്ടായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും വില കുത്തനെ ഉയരുമെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പവൻ വില 56,000 കടന്നേക്കും

പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയും അമേരിക്കയിലെ നാണയപ്പെരുപ്പവും ചൈനീസ് സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും വരും ദിവസങ്ങളിൽ സ്വർണ വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ ഏപ്രിലിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,000 ഡോളറിലെത്തുമെന്നാണ് ധനകാര്യ വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇതോടെ കേരളത്തിൽ പവൻ വില 56,000 കടക്കാനിടയുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ വിവിധ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈന 224.88 ടൺ സ്വർണം അധികമായി വാങ്ങിക്കൂട്ടിയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. പോളണ്ട് 103 ടണ്ണും സിംഗപ്പൂർ 76.28 ടൺ സ്വർണവും വാങ്ങി. ഒക്ടോബർ മുതൽ ഡിസംബർ വരെ ടർക്കി 61.25 ടൺ സ്വർണമാണ് വാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD, GOLDRATETODAY, MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA