
കോട്ടയം : മുഖ്യമന്ത്രി വി.ഡി.സതീശനുമായി സി.പി.എം നേതാവ് എ.കെ.ബാലൻ കൂടിക്കാഴ്ച നടത്തിയതിൽ ദുരൂഹതയുണ്ടെന്നും, മാസപ്പടി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ബി.ഗോപകുമാർ എം.എൽ.എ. മാത്യു കുഴൽനാടൻ നൽകിയ കേസും നിലവിലെ കേസും തമ്മിൽ ബന്ധമില്ലെന്ന പിണറായി വിജയന്റെ വാദം രക്ഷപ്പെടാനുള്ള ശ്രമമാണ്. കോടതികൾ തള്ളിയ കേസ് എന്ന വാദവും തെറ്റാണ്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാൻ ഇ.ഡി പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ നടപടി വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |