SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

സവർക്കർ രാജ്യശത്രുവല്ല; എസ്.എഫ്.ഐ ബാനറിനെതിരെ ഗവർണർ

rajendra-arlekar

തേഞ്ഞിപ്പലം: വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിഷേധ സൂചകമായി എസ്.എഫ്‌.ഐ സ്ഥാപിച്ച ബാനറിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഗവർണർ ഇങ്ങനെ പ്രതികരിച്ചത്. 'വി നീഡ് ചാൻസലർ നോട്ട് സവർക്കർ' എന്ന ബാനറാണ് ഗവർണർ സർവകലാശാലയിലേക്ക് കയറിയപ്പോൾ കണ്ടത്. എന്ത് ചിന്തയാണിത്?. സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത്?. സവർക്കർ എന്താണ് ചെയ്തതെന്ന് ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല,​ സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചതെന്നും ഗവർണർ പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്ന് ശ്രദ്ധിക്കണമെന്നും വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടു. വാർഷിക സെനറ്റ് യോഗത്തിൽ പങ്കെടുക്കാനും ലഹരി വിരുദ്ധ ക്യാമ്പസ് പദ്ധതിയുടെ പ്രചരണാർത്ഥവുമാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA