SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.29 AM IST

ജി.എസ്.ടി ഉദ്യോഗസ്ഥയ്ക്ക് എതിരെ വിശദമായ അന്വേഷണം വരും

gst-rates-slashed

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെതിരെ വിശദമായ അന്വേഷണം നടത്തി വിജിലൻസ് കുറ്റപത്രം സമർപ്പിക്കും.

സാമ്പത്തിക ഉറവിടം വ്യക്തമാക്കാൻ വിജിലൻസ് ഒന്നിലേറെ അവസരങ്ങൾ നൽകിയിട്ടും കൃത്യമായ മറുപടി നൽകാൻ കഴിയാത്തതിനാലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് പ്രാഥമിക അന്വേഷണത്തിലേക്ക് കടന്നത്. അന്വേഷണം നേരിടുകയാണെങ്കിലും ഇന്നലെയും പ്രജനി ഓഫീസിൽ എത്തിയിരുന്നു.

പ്രജനിയുടെ പച്ചാളത്തെ വീട്ടിലും തേവരയിലെ ഓഫീസിലും പരിശോധന നടത്തി പിടിച്ചെടുത്ത 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും അന്വേഷണസംഘം ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും റിപ്പോർട്ടായി സമർപ്പിച്ചു.

2014-2024 കാലയളവിൽ രണ്ടേമുക്കാൽ കോടിയുടെ അനധികൃത സ്വത്ത് പ്രജനി സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെങ്കിലും ധനവകുപ്പ് ഇവരെ ചുമതലയിൽ നിന്ന് മാറ്റിയിട്ടില്ല. പ്രജനി തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

പ്രജനി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചുകൂട്ടുന്നതായാണ് വിജിലൻസിന് തപാൽ വഴി പരാതി ലഭിച്ചത്. വരുമാനത്തേക്കാൾ 63 ശതമാനം അധികം സ്വത്തുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇത് കൈക്കൂലി വഴി സമ്പാദിച്ചതാണെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA