
നെയ്യാറ്റിൻകര: വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ശ്രീനാരായണ ഗുരുദേവൻ നമ്മെ പഠിപ്പിച്ച ശേഷമാണ് കേരളം വളർന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയുടെ 137 -ാമത് വാർഷികവും മഹാശിവരാത്രി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായിരുന്നു. നവോത്ഥാനത്തിന്റെ ആധാരശിലയാണ് അരുവിപ്പുറം പ്രതിഷ്ഠയെന്ന് അദ്ദേഹം പറഞ്ഞു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറഞ്ഞു. ഡോ. ശശി തരൂർ എം.പി, എ.എ. റഹീം എം.പി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കെ.ജി. ബാബുരാജ്, അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിശാലാനന്ദ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |