ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 8.5 കോടി രൂപ ലഭിച്ചു. ഇതു റെക്കാഡാണ്. കഴിഞ്ഞ വർഷം ജനുവരിയിലെ 7.5 കോടിയായിരുന്നു മുൻറെക്കാഡ്. ഒരു കിലോ 843 ഗ്രാം സ്വർണവും ഒമ്പത് കിലോഗ്രാം വെള്ളിയും കാണിക്ക ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 കറൻസിയും ആയിരം രൂപയുടെ 14 കറൻസിയും അഞ്ഞൂറിന്റെ 60 കറൻസിയും ലഭിച്ചു. കനറാ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരംഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 8,86,937 രൂപ ഇ - ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |