SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.12 AM IST

 ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തി​രഞ്ഞെടുപ്പ് ഒക്ടോബർ 22ന്

വർക്കല:ശിവഗിരി മഠത്തിന് കീഴിലുള്ള ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 2026-​2031 ലേക്കുള്ള തി​രഞ്ഞെടുപ്പ് ഒക്ടോബർ 22ന് നടക്കും. അഞ്ചു വർഷ ഭരണകാലയളവിലേക്ക് 11 ബോർഡംഗങ്ങളെ തിരഞ്ഞെടുക്കും. റിട്ടേണിംഗ് ഓഫീസർ കെ. വിശ്വനാഥൻ നായർ (റി​ട്ട. ജില്ലാ ജഡ്ജ്) വിജ്ഞാപനം പുറപ്പെടുവിച്ചു.

ആഗസ്റ്റ് 10 ന് രാവിലെ 10 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപം ആഗസ്റ്റ് 17ന് രാവിലെ 10 മുതൽ 18 ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. 21ന് പകൽ 10 മുതൽ 4 മണി വരെ കരട് വോട്ടർ പട്ടികയിൽ ഹിയറിംഗ് . തീർപ്പ് കൽപ്പിക്കലും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കലും 24​നാണ്. സെപ്തംബർ 9 ന് രാവിലെ 10 മുതൽ 16 ന്

3 മണി വരെ നാമനിർദ്ദേശ പത്രി​കകളുടെ വിതരണം . പൂരിപ്പിച്ച പത്രികകൾ സെപ്തംബർ 9 ന് രാവിലെ 11 മുതൽ

18 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. സെപ്തംബർ 23​ന് പത്രി​കകളുടെ സുക്ഷ്മ പരിശോധന. 28​ന് വൈകിട്ട് 4ന് സാധുവായ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള സമയം ഒക്ടോബർ 6ന് വൈകിട്ട് 3 മണി വരെ.എട്ടിന് വൈകിട്ട് 5 മണിക്ക് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബർ 22 ന് രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ശിവഗിരി മഠത്തിലുള്ള ഗുരുധർമ്മ പ്രചാരണസഭയുടെ കോൺഫറൻസ് ഹാളിൽ വച്ച് വോട്ടെടുപ്പ് . അന്ന് വൈകിട്ട് 3.30 ന് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA