SignIn
Kerala Kaumudi Online
Monday, 12 October 2026 1.06 AM IST

ഗ്യാനേഷിനെതിരെ പ്രമേയത്തിന് നിയമസഭ

1

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കും. ഗ്യാനേഷിനെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാനം പ്രമേയം കൊണ്ടുവരുന്നത് ഇതാദ്യമാകും. പ്രതിപക്ഷം പിന്തുണയ്ക്കും. അതേസമയം, 16-ാംനിയമസഭയുടെ രണ്ടാം സമ്മേളനം അത്ര സുഗമമായേക്കില്ല. പ്രമേയത്തോടുള്ള മമതയൊന്നും സഭാനടപടികളിൽ കണ്ടേക്കില്ല.

ഹൈക്കമാൻഡ് നിർദ്ദേശാനുസരണം കോൺഗ്രസ് എം.എൽ.എമാരിൽ കുറച്ചുപേരെങ്കിലും ഇന്ന് ഡൽഹിയിലെ സമരത്തിന് പോകണം. ഹൈക്കമാൻഡ് നിർദ്ദേശം മറികടക്കാനാവില്ല. കോർട്ട്ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ (ഭേദഗതി) ബിൽ 2026, മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്‌സ് (കേരള ഭേദഗതി) ബിൽ 2026 എന്നിവ ഉൾപ്പെടെ രണ്ടുബില്ലുകളാണ് പരിഗണനയിലുള്ളത്. 15 വരെ സഭ ചേരും. നവരാത്രിയായതിനാൽ 17 മുതൽ 27 വരെ സഭ ചേരില്ല. 28, 29 തീയതികളിലെ സമ്മേളന ശേഷം പിരിയും. 12ന് കാര്യോപദേശക സമിതി യോഗത്തിൽ മറ്റ് അജണ്ടകൾ തീരുമാനിക്കും. രാഷ്ട്രീയമായി പ്രതിപക്ഷത്തെ തളയ്ക്കാൻ, പിണറായി വിജയനുൾപ്പെട്ട കേസിലെ ഹൈക്കോടതി നിർദ്ദേശമുണ്ട്. സുതാര്യമല്ലെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ യാത്രകളാകും എതിർ ആയുധം. യു.ഡി.എഫ് കൺവീനറുടെ വിയോജിപ്പും കൂടിയാകുമ്പോൾ സഭാസമ്മേളനം കത്തിക്കയറിയേക്കും.

സ​ർ​ക്കാ​ർ​ ​രാ​ജി​ക്കാ​യി​ ​ബി.​ജെ.​പി​ ​മാ​ർ​ച്ച്

 കാ​പ്പ​യ്ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ൾ​ ​തെ​റ്റാ​ണെ​ങ്കി​ൽ​ ,​ ​തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്‌​ക​ര​ണം​ ​വ​ഴി​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​ർ​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​ഇ​ന്ന് ​നി​യ​മ​സ​ഭാ​ ​മാ​ർ​ച്ച് ​ന​ട​ത്തും.
എ​സ്.​ഐ.​ആ​ർ​ ​വി​ഷ​യ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഇ​ര​ട്ട​ത്താ​പ്പും,​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​യും​ ​വി.​ഡി.​സ​തീ​ശ​ന്റെ​യും​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളി​ലെ​ ​വൈ​രു​ദ്ധ്യ​ങ്ങ​ളും​ ​തു​റ​ന്നു​കാ​ട്ടി​ ​നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും​ ​പു​റ​ത്തും​ ​പോ​രാ​ട്ടം​ ​ശ​ക്ത​മാ​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സു​രേ​ഷ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​കാ​പ്പ​ ​വ​കു​പ്പ് ​ദു​രു​പ​യോ​ഗം​ ​ചെ​യ്ത് ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​ ​സു​ഗ​ത​നെ​ ​മാ​സ​ങ്ങ​ളോ​ളം​ ​ജ​യി​ലി​ല​ട​ച്ച​ ​പൊ​ലീ​സ് ​-​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​സു​ഗ​ത​ന്റെ​ ​കു​ടും​ബ​വും​ ​വാ​ർ​ഡി​ലെ​ ​വോ​ട്ട​ർ​മാ​രും​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​നി​യ​മ​സ​ഭ​യ്ക്ക് ​മു​ന്നി​ൽ​ 13​ന് ​രാ​വി​ലെ​ 10​ന് ​കു​ത്തി​യി​രി​പ്പ് ​സ​മ​രം​ ​ന​ട​ത്തും.

കാ​പ്പ​ ​വ​കു​പ്പ് ​രാ​ഷ്ട്രീ​യ​ ​ആ​യു​ധ​മാ​ക്കി​ ​ന​ഗ​ര​ ​ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​മാ​ർ​ ​സ​ഭ​യ്ക്കു​ള്ളി​ൽ​ ​പ്ര​തി​ഷേ​ധി​ക്കും.​ ​എ​സ്.​ഐ.​ആ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​രു​ ​മു​ന്ന​ണി​യും​ ​ന​ട​ത്തു​ന്ന​ ​ക​പ​ട​ ​രാ​ഷ്ട്രീ​യം​ ​തു​റ​ന്നു​ ​കാ​ട്ടു​ന്ന​ ​പ്ര​തി​ഷേ​ധ​ ​റാ​ലി​ക​ളും​ ​പൊ​തു​യോ​ഗ​ങ്ങ​ളും​ 14​ന് ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.​ ​പി.​എ​സ്.​സി​ ​തൊ​ഴി​ൽ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് 16​ന് ​യു​വ​മോ​ർ​ച്ച​യു​ടെ​ ​നി​യ​മ​സ​ഭാ​ ​മാ​ർ​ച്ച് .​ 17​ ​മു​ത​ൽ​ 31​ ​വ​രെ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​യി​രം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​സ്.​ഐ.​ആ​ർ,​ ​സി.​എം.​ആ​ർ.​എ​ൽ​ ​അ​ഴി​മ​തി​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളു​യ​ർ​ത്തി​ ​തെ​രു​വു​സ​ഭ​ക​ളും​ ​ന​ട​ത്തും.

 ആ​ദ്യ​ ​മ​റു​പ​ടി​ ​അ​നൂ​പി​ന്റേ​ത്

ഇ​ന്നാ​രം​ഭി​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ലെ​ ​ചോ​ദ്യോ​ത്ത​ര​ ​വേ​ള​യി​ൽ​ ​ആ​ദ്യം​ ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​ത് ​ഭ​ക്ഷ്യ​മ​ന്ത്രി​ ​അ​നൂ​പ് ​ജേ​ക്ക​ബ്.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​എം.​എ​ൽ.​എ​ ​എ​ൻ.​ശ​ക്ത​നാ​ണ് ​ആ​ദ്യ​ത്തെ​ ​ചോ​ദ്യം​ ​ചോ​ദി​ക്കുക. ന​ക്ഷ​ത്ര​ ​ചി​ഹ്ന​ഹ്ന​മി​ട്ട​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​ആ​ദ്യ​ത്തേ​ത് ​സ​പ്‌​ളൈ​കോ​യു​ടെ​ ​ഓ​ണക്കാ​ല​ ​വി​ൽ​പ്പ​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ്.​ ​സി.​വി.​ ​ശാ​ന്ത​കു​മാ​ർ,​ ​എം.​ആ​ർ.​ബൈ​ജു​ ​എ​ന്നി​വ​രും​ ​സ​മാ​ന​ചോ​ദ്യം​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​നി​യ​മ​സ​ഭ​യു​ടെ​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചോ​ദി​ച്ച​ ​അം​ഗ​മെ​ന്ന​ ​റെ​ക്കാ​ഡ് ​അ​നൂ​പി​ന്റെ​ ​പി​താ​വ് ​മു​ൻ​മ​ന്ത്രി​ ​ജേ​ക്ക​ബി​നാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA