തിരുവനന്തപുരം: മർദ്ദിച്ചും ഭയപ്പെടുത്തിയും പ്രക്ഷോഭം അടിച്ചമർത്താമെന്നത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വ്യാമോഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇതുകൊണ്ടെന്നും ഗ്യാനേഷ് കുമാർ രക്ഷപ്പെടില്ല. ഡൽഹിയിൽ നിന്ന് തിരച്ചെത്തിയ ശേഷം എ.കെ.ജി സെന്ററിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ പൊലീസ് രാജാണ്. നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. കോടതി ഉത്തരവുകൾക്ക് പോലും ലംഘിക്കപ്പെടുന്നു. ജനാധിപത്യവിരുദ്ധ നടപടികളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നിഷ്ഠൂരമായി പൊലീസ് മർദ്ദിക്കുകയാണ്. ജെയ്ക് സി. തോമസ് അടക്കം ക്രൂര മർദ്ദനത്തിന് ഇരയായി. ജോൺ ബ്രിട്ടാസ് എം.പിയെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്. വാഹനത്തിലിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |