SignIn
Kerala Kaumudi Online
Sunday, 11 October 2026 3.31 AM IST

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ മാസപ്പടിയിൽ വിജിലൻസ് കേസെടുക്കൽ തിങ്കളാഴ്ച

READ ENGLISH VERSION

d

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അന്വേഷണം ഏൽപ്പിക്കുന്നതാണ് പരിഗണനയിൽ.

മാസപ്പടി നൽകിയ സി.എം.ആർ.എല്ലിന്റെ ആസ്ഥാനം കൊച്ചിയിലായതിനാൽ അവിടെയും അന്വേഷണമുണ്ടാവും. വിവിധ ജില്ലകളിൽ അന്വേഷണം നടത്തേണ്ടതിനാൽ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. പിണറായിക്കെതിരായ ഇ.ഡി റിപ്പോർട്ടും രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിജിലൻസിന് കൈമാറിയിരുന്നു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്. പിണറായിയെ ഒന്നാം പ്രതിയാക്കിയാവും എഫ്.ഐ.ആറെന്നാണ് സൂചന. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും അറിയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നാവും അപ്പീലിൽ ചൂണ്ടിക്കാട്ടുക. ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിൽ ഹവാല, കൈക്കൂലി, അധികാരദുർവിനിയോഗം, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയെല്ലാം എഫ്.ഐ.ആറിലുണ്ടാവുമെങ്കിലും ഹവാലയും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാനാവുക ഇ.ഡിക്കാണ്. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലുടൻ അതിന്റെ അടിസ്ഥാനത്തിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇ.ഡി അന്വേഷണം തുടങ്ങും. അന്വേഷണത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ വെളിവായാൽ ബി.എൻ.എസ് പ്രകാരം കേസെടുക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.

മാ​സ​പ്പ​ടി​:​ ​നീ​ക്ക​ങ്ങ​ളിൽ
ക​രു​ത​ലോ​ടെ​ ​ഇ.​ഡി

കൊ​ച്ചി​:​ ​മാ​സ​പ്പ​ടി​ ​വി​ഷ​യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നു​മെ​തി​രെ​ ​നേ​രി​ട്ട് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നു​ള്ള​ ​ക​ട​മ്പ​ ​മാ​റി​യ​തോ​ടെ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.
ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​ഇ.​ഡി​ ​ഉ​ന്ന​ത​ർ​ ​വി​ല​യി​രു​ത്തി.​ ​തു​ട​ർ​നീ​ക്ക​ങ്ങ​ൾ​ ​ക​രു​ത​ലോ​ടെ​യും​ ​സൂ​ക്ഷ്മ​ത​യോ​ടെ​യും​ ​വേ​ണ​മെ​ന്നാ​ണ് ​കൊ​ച്ചി​ ​യൂ​ണി​റ്റി​ന് ​ല​ഭി​ച്ച​ ​നി​ർ​ദ്ദേ​ശം.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​കോ​ഴി​ക്കോ​ട്ട് ​റെ​യ്ഡ് ​ചെ​യ്യ​പ്പെ​ട്ട​വ​ർ​ ​എ​ന്നി​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​കൈ​പ്പ​റ്റി​യ​ ​പ​ണം​ ​എ​വി​ടെ​വ​രെ​ ​എ​ത്തി​യെ​ന്ന് ​അ​ന്വേ​ഷി​ക്കു​മെ​ന്നും​ ​ഇ.​ഡി​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.
സീ​രി​യ​സ് ​ഫ്രോ​ഡ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ഓ​ഫീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കോ​ർ​പ്പ​റേ​റ്റ് ​ത​ട്ടി​പ്പ് ​കേ​സി​ലാ​ണ് ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​ത​ട​യ​ൽ​ ​നി​യ​മം​ ​(​പി.​എം.​എ​ൽ.​എ​)​ ​പ്ര​കാ​രം​ ​ഇ.​ഡി​ ​കേ​സെ​ടു​ത്ത​ത്.​ ​ഇ​ല്ലാ​ത്ത​ ​സേ​വ​ന​ത്തി​ന് ​വീ​ണ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​ക്‌​സാ​ലോ​ജി​ക് ​സൊ​ല്യൂ​ഷ​ൻ​സി​നു​ ​ന​ൽ​കി​യ​ ​തു​ക​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​പി​ണ​റാ​യി​ക്ക് ​ന​ൽ​കി​യ​ ​കൈ​ക്കൂ​ലി​യാ​ണെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​ഇ.​ഡി​ ​എ​ത്തി​യ​ത്.
അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സി​നോ​ട് ​ഇ.​ഡി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​വ്യ​ക്ത​മാ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.​ ​എ​ന്നാ​ൽ,​​​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​തെ​യാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണം.​ ​ഇ​തി​ൽ​ ​ഇ.​ഡി​ ​യോ​ജി​ച്ചി​രു​ന്നി​ല്ല.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​വ​ന്ന​തോ​ടെ​ ​ല​ക്ഷ്യം​ ​തെ​ളി​ഞ്ഞ​ ​ആ​ശ്വാ​സ​ത്തി​ലാ​ണ് ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​‌​‌​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA