SignIn
Kerala Kaumudi Online
Monday, 28 September 2026 12.55 AM IST

പൊതുഭരണവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജിൽ പാക് പതാക

s

തിരുവനന്തപുരം:കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്, ഹോം പേജിൽ പാകിസ്താന്റെ ദേശീയ പതാകയും 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യവും പതിപ്പിച്ചു. പൊതുഭരണവകുപ്പിന്റെ വെബ്‌സൈറ്റാണ് ഇന്നലെ രാവിലെയോടെ ഹാക്ക് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം നടക്കുന്ന സാഹചര്യത്തിൽ പൊതുഭരണവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് സർക്കാർ ഗൗരവമായാണ് കാണുന്നത്.

'ടീം ബ്ലാക്ക് ലീറ്റ്സ്' എന്ന സംഘമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് പോർട്ടലിൽ സന്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷാ ലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ സേവനദാതാക്കൾ വെബ്‌സൈറ്റിന്റെ അക്കൗണ്ട് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. വെബ്‌സൈറ്റിന്റെ സാങ്കേതികനിയന്ത്രണം തിരികെ പിടിക്കാനും സുരക്ഷ പുന:സ്ഥാപിക്കാനുമുള്ള അടിയന്തര നടപടികൾ ഐ.ടി വിഭാഗം ആരംഭിച്ചു. വെബ്‌സൈറ്റ് താൽക്കാലികമായി ലഭ്യമല്ലെന്നും എത്രയും വേഗം വെബ്‌സൈറ്റ് പുന:സ്ഥാപിക്കാൻ ടെക്നിക്കൽ ടീം പരിശ്രമിക്കുകയാണെന്നുമുള്ള അറിയിപ്പാണ് വെബ്‌സൈറ്റിലുള്ളത്.

കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലാണ് സംസ്ഥാന സർക്കാരിന്റെ വെബ്‌സൈറ്റുകളും ഇ-ഗവേണൻസ് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊതുഭരണവകുപ്പ് സൈബർ പൊലീസിൽ പരാതി നൽകും. സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ വെബ്‌സൈറ്റിന്റെ പ്രവർത്തനം പുന:സ്ഥാപിക്കുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA