SignIn
Kerala Kaumudi Online
Friday, 23 October 2026 8.24 PM IST

തടയേണ്ടത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മോശം പ്രവണതകൾ: ഹൈക്കോടതി

p

കൊച്ചി: കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണ് തടയിടേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ പരാമർശം.

അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ദ്രോഹിക്കുന്ന രാഷ്ട്രീയ പ്രവർത്തനം അനുവദിക്കാനാവില്ല. രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാനും അതിൽ അർത്ഥപൂർണമായി ഇടപെടാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം.

മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന സംഭവങ്ങളുടെ പേരിൽ മതങ്ങളെ നിരോധിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ രാഷ്ട്രീയം നിരോധിക്കാനും കഴിയില്ല. എല്ലാവരും രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും സംവാദങ്ങളിൽ ഏർപ്പെടണം. രാഷ്ട്രീയത്തിന്റെ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ ജനുവരിയിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റിരുന്നു. കോളേജ് താത്കാലികമായി അടച്ചിടാനും കാരണമായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയം തടയാൻ എന്ത് ചെയ്യാനാവുമെന്നതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട കോടതി, ഹർജി ജനുവരി 23ന് പരിഗണിക്കാൻ മാറ്റി.

കർശന നടപടി വേണം

ക്യാമ്പസുകളിലെ അക്രമങ്ങളിലും സമരങ്ങൾ മൂലം ക്ലാസുകൾ തടസ്സപ്പെടുന്നതിലും കർശന നടപടി വേണമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. വിദ്യാർത്ഥികൾ തമ്മിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളിൽ പൊലീസിന് ഇടപെടാം. ഇതിന് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

വി​ദേ​ശ​ ​മെ​ഡി​ക്ക​ൽ​ ​പ​ഠ​നം:
2​ ​വ​ർ​ഷ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ശ​രി​വ​ച്ചു

കൊ​ച്ചി​:​ ​കൊ​വി​ഡും​ ​യു​ക്രെ​യി​ൻ​ ​യു​ദ്ധ​വും​ ​കാ​ര​ണം​ ​ഓ​ഫ്‌​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​ന​ഷ്ട​മാ​യ,​ ​വി​ദേ​ശ​ത്തു​ ​പ​ഠി​ച്ച​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ന്റെ​ ​തീ​രു​മാ​നം​ ​ഹൈ​ക്കോ​ട​തി​ ​ശ​രി​വ​ച്ചു.​ ​പൊ​തു​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​ന​ട​പ​ടി​യെ​ന്ന് ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സ് ​വ്യ​ക്ത​മാ​ക്കി.

ഹ​ർ​ജി​ക്കാ​ർ​ 2016​-​ 2022​ൽ​ ​യു​ക്രെ​യി​നി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സ് ​പ​ഠി​ച്ച​വ​രാ​ണ്.​ 2021​ലെ​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​മാ​ർ​ഗ​രേ​ഖ​യി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​നി​ർ​ബ​ന്ധി​ത​ ​മെ​ഡി​ക്ക​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പാ​ണ് ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്.​ ​ഇ​ത് ​ത​ങ്ങ​ൾ​ക്കും​ ​ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ലു​വ​ ​സ്വ​ദേ​ശി​ ​ഡോ.​ത​ഹി​യ​ ​ത​സ്ലീം,​ ​ആ​റ​ന്മു​ള​യി​ലെ​ ​ഡോ.​ ​റി​യ​ ​എ​ലി​സ​ബ​ത്ത് ​ജോ​ർ​ജ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ആ​വ​ശ്യം.

എ​ന്നാ​ൽ,​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​നാ​ണെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​ന​മി​ല്ലാ​തെ​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​രോ​ഗി​ക​ളെ​ ​പ​രി​പാ​ലി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​രീ​ക്ഷ​ണ​മു​ണ്ടെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA