SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ഗതാഗതം  തടഞ്ഞ്  പൊതുപരിപാടി: ഏതുറോഡിൽ നടത്തിയാലും  ഹൈക്കോടതി  ഇടപെടും

READ ENGLISH VERSION
p

കൊച്ചി: ഗതാഗതം മുടക്കി റോഡുകളിൽ പൊതുപരിപാടികൾ നടത്തുന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിൽ സ്വമേധായ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ബാലരാമപുരത്ത് ജനുവരി 3ന് റോഡ് കെട്ടിയടച്ച് നടത്തിയ ജ്വാല വനിതാ ജംഗ്ഷൻ പരിപാടിക്കെതിരെ കോടതിഅലക്ഷ്യ നടപടിയെടുക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. സമാനസംഭവങ്ങളിൽ സ്വമേധയാ കോടതിഅലക്ഷ്യക്കേസെടുക്കുമെന്നും വ്യക്തമാക്കി.

പൊതു സുരക്ഷയുടെ ട്രസ്റ്റിയായി പ്രവർത്തിക്കേണ്ട സർക്കാരിന് മുന്നിലാണ് പരസ്യമായ നിയമലംഘനങ്ങൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ തുർച്ചയായ നിരീക്ഷണങ്ങളും നടപടികളുമുണ്ടാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പുനൽകി.

ബാലരാമപുരം സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ആഭ്യന്തര - തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, ഗതാഗത കമ്മിഷണർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ കക്ഷിചേർക്കും. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് നി‌ർദ്ദേശിച്ചു.

മുൻകൂർ നോട്ടീസ് പോലുമില്ലാതെ തടസങ്ങൾ പൊളിച്ചുനീക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് അധികാരമുണ്ട്. എന്നാൽ സർക്കാരിന് ഇതൊന്നും നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് സ്വമേധയാ ഇടപെടുന്നതെന്ന് കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

വഞ്ചിയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള സി.പി.എം സമ്മേളനവുമായി ബന്ധപ്പെട്ട് ഹർജി നൽകിയ എൻ. പ്രകാശ് അതു പരിഗണിക്കവേ, ഉപഹർജിയിലൂടെ ബാലരാമപുരം സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

കേരളത്തിലേ ഇതൊക്കെ നടക്കൂ,

കലോൽസവത്തിനും വിമർശനം

# ബാലരാമപുരം പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി റൂറൽ എസ്.പി കിരൺ നാരായണനാണ് ഉദ്ഘാടനം ചെയ്തത്.

# സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനച്ചടങ്ങിനിടെ ഡബിൾ ഡെക്കർ ബസിൽ കുട്ടികളെ കുത്തിനിറച്ച് പ്രദർശിപ്പിച്ചത് സുരക്ഷാ വീഴ്ചയാണ്. ബസിന് മുകളിൽ ചീഫ് സെക്രട്ടറിയടക്കം ഉണ്ടായിരുന്നു. ഇതേ ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിയായിരുന്നപ്പോഴാണ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് കോടതിചൂണ്ടിക്കാട്ടി.

# അപകടം പറ്റിയാൽ ആർക്കും ഉത്തവാദിത്വമില്ല. കോഴിക്കോട് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഫെബ്രുവരി മുതൽ അബോധാവസ്ഥയിലാണ്. ഇടിച്ച വാഹനം കണ്ടെത്തിയത് 19,000 വണ്ടികൾ നിരീക്ഷിച്ചശേഷമാണ്.

# കൊച്ചിയിൽ സ്റ്റേജിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ എം.എൽ.എയെ എടുത്തുകൊണ്ടുപോയത് അശാസ്ത്രീയമായാണ്. കേരളത്തിലേ ഇതൊക്കെ കാണാൻ കഴിയൂ എന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA