SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.19 AM IST

അക്ഷയ കേന്ദ്രങ്ങൾ: ഹർജി തള്ളി

a

കൊച്ചി: പുതിയ 1037 അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നത് സർക്കാരിന്റെ പ്രത്യേക അവകാശമാണെന്നും ഇടപെടാൻ കാരണങ്ങളില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

അക്ഷയ സംരംഭകരുടെ സംഘടനയും ഭിന്നശേഷിക്കാരനായ വ്യക്തിയുമടക്കമാണ് കോടതിയെ സമീപിച്ചിരുന്നത്. നിലവിലുള്ള കേന്ദ്രങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പുതിയവ വരുന്നത് വരുമാനത്തെ ബാധിക്കുമെന്നുമായിരുന്നു വാദം. വനിതകൾക്കും ഭിന്നശേഷിക്കാർക്കും സംവരണം ഏർപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അക്ഷയ കേന്ദ്രങ്ങൾ കരാർ സംവിധാനം മാത്രമാണ്. സർക്കാർ ജോലിയിലുള്ള സംവരണം ഇവയ്‌ക്ക് ബാധകമല്ലെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA