
കൊച്ചി: ഡി.ജി.പി എസ്.ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവന വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി. 31ന് വീണ്ടും പരിഗണിക്കും.
അഴിമതി, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് ഹർജി. ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് കാട്ടി ആഭ്യന്തരവകുപ്പ് അഡീ.ചീഫ് സെക്രട്ടറി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് ശരിയായ പരിശോധനയോടെയല്ലെന്നും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |