SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.58 AM IST

ജീവൻരക്ഷാ മരുന്നുകൾ ഏവർക്കും ലഭ്യമാക്കണം, പേറ്റന്റ് നോക്കാതെ കേന്ദ്രം ഇടപെടണമെന്നും ഹൈക്കോടതി

a

കൊച്ചി: പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കാൻ അവ നേരിട്ടോ മറ്റ് ഏജൻസികൾ വഴിയോ നിർമ്മിച്ച് ലാഭേച്ഛയില്ലാതെ രോഗികൾക്ക് ലഭ്യമാക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഇതിനായി പ്രയോജനപ്പെടുത്താമെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ചൂണ്ടിക്കാട്ടി. പേറ്റന്റും സാങ്കേതിക ജ്ഞാനവും ഇത്തരം സാഹചര്യങ്ങളിൽ ഏറ്റെടുത്തു പ്രയോജനപ്പെടുത്താം. ജീവൻരക്ഷാ മരുന്നുകളുടെ അമിതവില ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്രസർക്കാർ ഇത്തരം നടപടികൾ പരിഗണിക്കണം.

സ്തനാർബുദ ചികിത്സയ്ക്കുള്ള 'റിബോസിക്ലിബ്" മരുന്നിന്റെ അമിതവിലയെ ചോദ്യം ചെയ്ത്, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് നിലനിൽക്കേ ഇവർ മരിച്ചെങ്കിലും വിഷയം പൊതുതാത്പര്യമുള്ളതായതിനാൽ കോടതി സ്വമേധയാ നടപടികൾ തുടരുകയായിരുന്നു. ഭരണഘടനയുടെ 21, 47 അനുച്ഛേദങ്ങൾ പ്രകാരം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

അമിതവില കാരണം എത്രപേർക്ക് അവശ്യ മരുന്നുകൾ ലഭ്യമാകുന്നില്ല എന്നതിനെക്കുറിച്ച് സർക്കാർ കൃത്യമായ കണക്കുകൾ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ പേറ്റന്റ് നിയമത്തിലെ പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കണം. സ്തനാർബുദ ചികിത്സയ്‌ക്ക് റിബോസിക്ലിബിന് പകരം വിലകുറഞ്ഞ 'പാൽബോസിക്ലിബ്" ഉപയോഗിക്കാമെന്ന വാദം കോടതി തള്ളി. രണ്ടും വ്യത്യസ്ത ഘട്ടങ്ങളിലുള്ള ചികിത്സയ്‌ക്കാണ് ഉപയോഗിക്കുന്നതെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെയെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.

'സുകൃത" ത്തിൽ മമ്മൂട്ടിയുടെ ആത്മഗതം

സാമ്പത്തിക പ്രയാസം കൊണ്ടു മാത്രം ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് സർക്കാരും ജനങ്ങളും ബന്ധപ്പെട്ടവരും സംയുക്തമായി ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എം.ടി. രചിച്ച് ഹരികുമാർ സംവിധാനം ചെയ്ത 'സുകൃതം" സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മഗതം കോടതി വിധിയിൽ ഉദ്ധരിച്ചു. ചികിത്സയ്ക്കായി ക്യാൻസർ രോഗികളും അവരുടെ കൂടെയുള്ളവരും ജീവിതം മുഴുവൻ പണയപ്പെടുത്തേണ്ടി വരുന്നതും കടബാദ്ധ്യതകളിൽ മുങ്ങിപ്പോകുന്നതും എങ്ങനെയെന്ന ഹൃദയഭേദകമായ സംഭാഷണമാണ് സൂചിപ്പിച്ചത്. സിനിമയിറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അർബുദ രോഗികളുടെയും കുടുംബങ്ങളുടെയും ദുരിതത്തിന് മാറ്റമില്ലാത്തത് ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.

കൊ​വി​ഡ് ​കാ​ല​ ​ക്ഷാ​മ​ത്തി​ലും
100​-ാം​ ​വ​കു​പ്പ് ​പ്ര​യോ​ഗി​ച്ചി​ല്ല

കൊ​വി​ഡ് ​കൊ​ടു​മ്പി​രി​കൊ​ണ്ട​ ​സ​മ​യ​ത്ത് ​റെം​ഡെ​സി​വി​ർ,​ ​ടോ​സി​ലി​സു​മാ​ബ് ​തു​ട​ങ്ങി​യ​ ​ജീ​വ​ൻ​ര​ക്ഷാ​ ​മ​രു​ന്നു​ക​ൾ​ക്കും​ ​വാ​ക്സി​നു​ക​ൾ​ക്കും​ ​വ​ലി​യ​ ​ക്ഷാ​മം​ ​നേ​രി​ട്ടു.​ ​ഈ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​ഇ​ട​പെ​ടു​ക​യും​ ​പേ​റ്റ​ന്റ് ​നി​യ​മ​ത്തി​ലെ​ 100​-ാം​ ​വ​കു​പ്പ് ​പ്ര​യോ​ഗി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​ആ​ഗോ​ള​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​മ​രു​ന്നു​ക​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക​യാ​ണ് ​കേ​ന്ദ്രം​ ​ചെ​യ്ത​ത്.​ 100​-ാം​ ​വ​കു​പ്പ് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​യോ​ഗി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​വും​ ​ഒ​ഴി​വാ​യി.

​പേ​റ്റ​ന്റി​ന്റെ​ ​വ​ഴി
പു​തി​യ​ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​സ​വി​ശേ​ഷ​മാ​യ​ ​അ​വ​കാ​ശ​മാ​ണ് ​പേ​റ്റ​ന്റ്.​ ​നി​ശ്ചി​ത​ ​കാ​ല​യ​ള​വി​ലേ​ക്ക് ​മ​റ്റു​ള്ള​വ​ർ​ ​ഈ​ ​ക​ണ്ടു​പി​ടി​ത്തം​ ​പ്ര​യോ​ഗി​ക്കാ​നോ​ ​ഉ​പ​യോ​ഗി​ക്കാ​നോ​ ​പാ​ടി​ല്ല.​ ​പേ​റ്റ​ന്റ് ​നി​യ​മ​ത്തി​ലെ​ 100​-ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​സ​ർ​ക്കാ​രി​ന് ​മ​രു​ന്നി​ന്റെ​ ​വി​ല​യി​ൽ​ ​ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നാ​ണ് ​ഈ​ ​കേ​സി​ലെ​ ​ക​ക്ഷി​ക​ളാ​യ​ ​നോ​വാ​ർ​ട്ടി​സ്,​ ​എ​ലി​ ​ലി​ല്ലി​ ​എ​ന്നീ​ ​മ​രു​ന്നു​ക​മ്പ​നി​ക​ൾ​ ​വാ​ദി​ച്ച​ത്.​ ​വി​ല​ ​കു​റ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ച്ചാ​ൽ​ ​അ​ത് ​പു​തി​യ​ ​ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​മെ​ന്നും​ ​വാ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​ആ​രോ​ഗ്യ​ത്തി​നു​ള്ള​ ​അ​വ​കാ​ശ​വും​ ​ബൗ​ദ്ധി​ക​ ​സ്വ​ത്ത​വ​കാ​ശ​വും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​മ​നു​ഷ്യ​ജീ​വ​നാ​ണ് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കേ​ണ്ട​തെ​ന്നാ​ണ് ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA