
തിരുവനന്തപുരം: പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം.
മഴക്കാലപൂർവ ശുചീകരണത്തിലെ പോരായ്മകൾ നികത്തുന്നതിനാണ് മൂന്ന് ദിവസങ്ങളിലായി ഡ്രൈ ഡേ ആചരിക്കുന്നതിന് തീരുമാനിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഡെങ്കിപ്പനി തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഷിഗെല്ല ഉൾപ്പെടെയുള്ള പകച്ചവ്യാധികൾ പടരുന്നത് തടയാനാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |