SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ചൂട് തുടരും ; ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത

heat-wave

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ വരുംദിവസങ്ങളിലും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പുനലൂരും (37.6 ഡിഗ്രി സെൽഷ്യസ്)പാലക്കാടുമാണ് (37.3) ഉയർന്ന ചൂട് രേഖപ്പടുത്തിയത്. തിരുവനന്തപുരം നഗരത്തിൽ 34.5 ഡിഗ്രിയും കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 35 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. യു.വി സൂചിക ഉയർന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ ജില്ലകളിൽ തിങ്കളാഴ്ച രാത്രിവരെ കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEAT WAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA